
ഫുൾ-സ്റ്റാക്ക് വെബ് ഡെവലപ്മെൻ്റിലും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലും മികവ് കൈവരിക്കാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി കേരള ബ്ലോക്ക്ചെയിൻ അക്കാദമി (കെ.ബി.എ) പട്ടിക വർഗ്ഗ വികസന വകുപ്പുമായി ചേർന്ന് ‘പ്രഗതി’ പ്രോജക്ടിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന സമ്പൂർണ്ണ റസിഡൻഷ്യൽ പ്രോഗ്രാമാണ് പി. ജി. ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ. കെ.ബി.എ-യിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വെബ് ഡെവലപ്മെൻ്റും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും പഠിക്കാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ പ്രായോഗിക പരിശീലനം നേടുകയും ഫുൾ-സ്റ്റാക്ക്, ബ്ലോക്ക്ചെയിൻ പ്രോജക്റ്റുകളിൽ ഭാഗമാവുകയും ചെയ്യാം.
സവിശേഷതകൾ
-
ഉറപ്പായ ഇൻ്റേൺഷിപ്പ്
വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രിയൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനുള്ള അവസരം.
-
പ്ലേസ്മെൻ്റ് അസിസ്റ്റൻസ്
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെൻ്റ് അവസരം.
-
സർട്ടിഫിക്കേഷൻ
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പി.ജി. ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ സർട്ടിഫിക്കറ്റ് ലഭിക്കും.
-
വിദഗ്ദ്ധ പരിശീലനം
കേരള ബ്ലോക്ക്ചെയിൻ അക്കാദമിയിലെ വിദഗ്ദ്ധർ നൽകുന്ന ഹാൻഡ്സ്-ഓൺ സെഷനുകൾ.
-
100% സ്കോളർഷിപ്പ്
പട്ടികവർഗ്ഗ വികസന വകുപ്പ് നൽകുന്ന 100% സ്കോളർഷിപ്പ്.
കോഴ്സ് ഔട്ട്ലൈൻ
-
ഫുൾ-സ്റ്റാക്ക്, വെബ് ഡെവലപ്മെൻ്റ് ടെക്നോളജികൾ
ഫുൾ-സ്റ്റാക്ക്, വെബ് ഡെവലപ്മെൻ്റ് ടെക്നോളജികളിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള പരിശീലനം.
-
ബ്ലോക്ക്ചെയിൻ ഡെവലപ്മെൻ്റ് ടെക്നോളജികൾ
എഥീരിയം ഡീസെൻട്രലൈസ്ഡ് ആപ്ലിക്കേഷനുകൾ, സ്മാർട്ട് കോൺട്രാക്റ്റുകൾ, ബ്ലോക്ക്ചെയിൻ നെറ്റ്വർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പരിശീലനം.
ഹൈപ്പർലെഡ്ജറും അനുബന്ധ പ്രോജക്റ്റുകളും ഉപയോഗിച്ച് സ്വകാര്യ ബ്ലോക്ക്ചെയിനുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം.
-
ഫൈനൽ പ്രോജക്റ്റും ഇൻ്റേൺഷിപ്പും
ഇൻഡസ്ട്രിയൽ എക്സ്പോഷർ ലഭിക്കുന്നതിനുള്ള ഫൈനൽ പ്രോജക്റ്റും ഇൻ്റേൺഷിപ്പും.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി : 2025 ഒക്ടോബർ 31
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായും വായിക്കുക.
Application Form


അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി : 2025 ഒക്ടോബർ 31
യോഗ്യത
ബി.ടെക്/എം.ടെക്, ബി.സി.എ/എം.സി.എ, ബി.എസ്സി/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സ്ഥലം
കേരള ബ്ലോക്ക്ചെയിൻ അക്കാദമി,
ഐ. ഐ. ഐ. ടി. എം.- കെ ബിൽഡിംഗ്,
ടെക്നോപാർക്ക് ഫേസ്-I,
തിരുവനന്തപുരം- 695581
Testimonials
Our Recruiters

കൂടുതൽ വിവരങ്ങൾക്ക് kba.admin@duk.ac.in എന്ന ഇമെയിൽ വിലാസത്തിലോ 62 38 210 114 എന്ന മൊബൈൽ നമ്പറിലോ (തിങ്കൾ മുതൽ വെള്ളി വരെ, 9:00 AM – 5:30 PM IST)